പരപ്പനങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരപ്പനങ്ങാടി ബ്ലോക്ക് കൃഷിശ്രീ സെന്ററിന് ജൈവവളങ്ങൾ പൊടിക്കുന്നതിനുള്ള കാർഷികയന്ത്രം വിതരണം ചെയ്‌തു. 90 ശതമാനം സബ്സിഡിയിലാണ് സെൻ്ററിന് യന്ത്രം നൽകിയത്. പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി സാജിത ഉദ്ഘാടനം ചെയ്‌തു. ചേളാരി അരീപ്പാറയിൽ നടന്ന ചടങ്ങിൽ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് വിജിത്ത് അധ്യക്ഷത വഹിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫൗസിയ, ബ്ലോക്ക് മെമ്പർമാരായ ഷരീഫ, സതി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് കുട്ടി, വിജിത, പരപ്പനങ്ങാടി കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ സംഗീത, ബ്ലോക്ക് വികസന ഓഫീസർ പ്രേമരാജൻ, തേഞ്ഞിപ്പലം കൃഷി ഓഫീസർ ഷംല കൃഷി സെന്റർ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.