തിരൂരങ്ങാടി:വാഹനങ്ങള്‍ക്ക് തടസ്സമായിരുന്ന കരുമ്പില്‍ ചുള്ളിപ്പാറ റോഡിലെ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു, പോസ്റ്റ് മാറ്റാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടത് പ്രകാരം തിരൂരങ്ങാടി നഗരസഭ എസ്റ്റിമേറ്റ് തുക അടവാക്കിയാണ് മാറ്റിയത്. മാസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് മാറ്റുന്ന പ്രവര്‍ത്തി നടത്തിയിരുന്നുവെങ്കിലും തടസ്സത്തെ തുടര്‍ന്ന് പ്രവര്‍ത്തി നിര്‍ത്തിവെച്ചതായിരുന്നു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ 13-9-2024ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങലിന്റെ കത്ത് അംഗീകരിക്കുകയും നടപടി സ്വീകരിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടുകയായിരുന്നു. പോസ്റ്റ് ഒഴിവാക്കുമ്പോഴുണ്ടാകുന്ന വൈദ്യുതി ലൈന്‍ വലിക്കാനും ചുള്ളിപ്പാറ റോഡിലെ ലൈനിൽ ത്രീ ഫെയ്സ് ബന്ധിപ്പിക്കുന്ന തിനുംസ്റ്റേ പോസ്റ്റും സ്റ്റേകമ്പിയും സ്ഥാപിക്കുന്നതിനു ആവശ്യമായ സൗകര്യം അനുവദിക്കുന്നതിനുൾപ്പെടെ കെ, എസ് ഇ ബി ആവശ്യപ്പെട്ടത് പ്രകാരം പുല്ലത്തിയില്‍ മുഹമ്മദുകുട്ടി, കൊട്ടിപ്പാറ മുഹമ്മദ്, കൊട്ടിപ്പാറ കുഞ്ഞഹമ്മദ് എന്നിവരില്‍ നിന്നും ഇഖ്ബാല്‍ കല്ലുങ്ങലിന്റെ ഇടപടെലിലൂടെ അനുവാദ പത്രം ലഭ്യമാക്കിയിരുന്നു. പോസ്റ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി മുനിസിപ്പല്‍ യൂത്ത്‌ലീഗ് നിവേദനം നല്‍കിയിരുന്നു. മുനിസിപ്പല്‍ മുസ്‌ലിംലീഗ് 20,21,ഡിവിഷന്‍ മുസ്‌ലിംലീഗ്. ചുള്ളിപ്പാറ മുസ്ലിം ലീഗ്,വ്യാപാരി വ്യവസായി ഏകോപന സമിതി ,നാട്ടുകാർ
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
യാത്രക്കാർ തുടങ്ങിയവരും ആവശ്യമുന്നയിച്ചിരുന്നു. പോസ്റ്റ് മാറ്റുന്നത് വാഹനങ്ങൾക്ക് വലിയ ആശ്വാസമാകും ദേശീയ പാതയില്‍ നിന്നും നിലവിലെ സിംഗിള്‍ ഫെയ്‌സ് ലൈന്‍ ത്രിഫെയ്‌സ് ലൈനായി ഉയര്‍ത്താനും ഇതിലൂടെ കഴിയും, കരുമ്പില്‍ -കുണ്ടലങ്ങാട് മേഖലയില്‍ അനുഭവപ്പെട്ട് വന്ന വോള്‍ട്ടേജ് ക്ഷാമത്തിനു ഇതോടെ പരിഹാരമാകും, നിലവില്‍ ചെറുമുക്ക് ഭാഗത്ത്‌നിന്നും വന്ന ലൈന്‍ ആണ് ഇവിടെ. ത്രിഫെയ്‌സ് ലൈന്‍ ബന്ധിപ്പിക്കൽ ഏറെ കാലത്തെ ആവശ്യമായിരുന്നു.
റിപ്പോർട്ട്:- അഷറഫ് കളത്തിങ്ങൽ പാറ