കോഴിക്കോട്: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മലപ്പുറം പരപ്പനങ്ങാടി കൊട്ടത്തറ സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍ വിവേക് (31) ആണ് ഫറോക്ക് പോലീസിന്റെ പിടിയിലായത്. ഷെയര്‍ചാറ്റ് എന്ന സമൂഹ മാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട വൈദ്യരങ്ങാടി സ്വദേശിനിയുടെ നാലേകാല്‍ പവന്റെ മാലയാണ് വിവേക് കൈക്കലാക്കിയത്.
സ്വര്‍ണ്ണ മാല കൈക്കലാക്കിയ ശേഷം ഇയാള്‍ യുവതിയുടെ കണ്ണില്‍പ്പെടാതെ മുങ്ങി നടക്കുകയായിരുന്നു. വിവേക് സ്വര്‍ണ്ണം വിറ്റശേഷം ആ പണം ഉപയോഗിച്ച് തിരൂരങ്ങാടിയിലെ ലോഡ്ജില്‍ മുറിയെടുത്ത് സുഖജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് ഇയാള്‍ ലോഡ്ജില്‍ താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയും ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്, എഎസ്‌ഐ അബ്ദുള്‍ റഹീം, സിപിഒ അഷ്‌റഫ് എന്നിവര്‍ സ്ഥലത്ത് എത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം ചെട്ടിപ്പടിയിലെ സ്വര്‍ണ്ണക്കടയില്‍ വിറ്റ കാര്യം പറഞ്ഞത്. എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ചെട്ടിപ്പടിയിലെ ജ്വല്ലറിയില്‍ എത്തി മാല വീണ്ടെടുത്തിട്ടുണ്ട്.