പെരുവള്ളൂർ: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുവള്ളൂർ സി.എച്ച്.സിക്ക് വാങ്ങിയ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ ഉദ്ഘാടനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കലാം മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് അലി ഒടിയിൽ പിച്ചു , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിശ ഫൈസൽ, സ്റ്റാർ മുഹമ്മദ്, ഫൗസിയ സി.സി, യു.പി. മുഹമ്മദ്, ഹംസ ഹാജി അഞ്ചാലൻ, റംല പി.കെ, സി.ടി.അയ്യപ്പൻ, സതി തോട്ടുങ്ങൽ ,തസ്ലീന സലാം, അരീക്കാട്ട് ബഷീർ, കോയമോൻ, മെഡിക്കൽ ഓഫീസർ ഡോ: ഫൗസിയ, ഇസ്മായിൽ കാവുങ്ങൽ, കോയാസ്, മൊയ്തീൻ കുട്ടി തേനത്ത്, അബ്ദുറസാഖ് അഞ്ചാലൻ, എം.സി.മുഹമ്മദ്, സുപ്രണ്ട് ഡോ: വാസുദേവൻ പ്രസംഗിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി.ബിന്ദു സ്വാഗതവും ജെ.എച്ച്.ഐ. ലൈജു നന്ദിയും പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പറ