അഖില കേരള സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് ഞായറാഴ്ച മുതൽ

ഏ ആർ നഗർ: സാമൂഹിക സാംസ്‌കാരിക ജനോപകാര പ്രവർത്തന മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ കാലത്തോളമായി പ്രർത്തിച്ചു വരുന്ന മലപ്പുറം ജില്ലയിലെ ഏ ആർ നഗർ ഗ്രാമ പഞ്ചായത്തിലെ ഫന്റാസ്റ്റിക് ആർട്സ് & സ്പോർട്സ് ക്ലബ് പുതിയങ്ങാടി ഈ വരുന്ന 29ന് ഞായറാഴ്ച വി എ ആസാദ് സാഹിബ് സ്മാരക സ്റ്റേഡിയം ചെണ്ടപ്പുറായയിൽ 19-ാമത് അഖില കേരള സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഏ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് ഏപി, പഞ്ചായത്ത് വാർഡ് മെമ്പർമാരായ സൈതലവി കോയ ഇകെ, ലൈല പുല്ലൂണി, ഫന്റാസ്റ്റിക് പുതിയങ്ങാടി രക്ഷാധികാരി സമീർ ബാവ പി, പ്രസിഡന്റ് അർഷാദ് പി, സെക്രട്ടറി ഫഹദ് പിടി, പ്രവാസി സെക്രട്ടറി സിറാജ് പികെ, ജോ: സെക്രട്ടറി ജുമീൽ കെടി, മെമ്പർമാരായ സുഹൈൽ കെപി, ഷഹീം, ഫൈസൽ കൂനാരി എന്നിവർ ചേർന്ന് നടത്തി.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *