കോട്ടക്കൽ:രണ്ട് പതിറ്റാണ്ട് പിന്നിടുന്ന കോട്ടക്കൽ വലിയ പറമ്പ് ഗോൾഡൻ സെൻട്രൽ സ്കൂൾ വാർഷികം ഗോൾഡൻ ഓറ 2k25
നാളെ (8/1/ 25 ബുധൻ) ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഗോൾഡൻ സ്കൂളിൽ നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം
ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പൊൻമള പഞ്ചായത്ത് പ്രസിഡൻ്റ് ജസീന മജീദ്, ഒതുക്കുങ്ങൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞീതു ഉമ്മാട്ട്, കോട്ടക്കൽ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ മുഹമ്മദ് റഫീഖ് ഇപി, വാർഡ് മെമ്പർമാരായ നിസാർ മുല്ലപ്പള്ളി, ഹുസൈൻ നെല്ലിയാളി , ടി.പി. സറീന സുബൈർ, എന്നിവരും
ചെമ്മാട് ലൈലാസ് ഹോസ്പിറ്റൽ എം.ഡി. നസ്റുല്ല എ, സി.പി.മാർബിൾഡ് എം.ഡി, സി. പി. അബ്ദുല്ല, മൊയ്തീൻ ഹാജി എം. തിരൂർ, എഞ്ചീനീയർ എൻ. അബ്ദുറഹ്‌മാൻ,
റിട്ട. ഡി.എം.ഒ. കുരുണിയൻ ഇസ്മായിൽ, എടപ്പാൾ ആയുർ ഗ്രീൻ ചെയർമാൻ ഹിഫ്ളുറഹ് മാൻ പി, വലിയ പറമ്പ് മലബാർ ഹെർബൽസിൻ്റെ ശിഹാബ് കൊങ്ങപ്പള്ളി എന്നിവർ സംബന്ധിക്കും. പ്രശസ്ത മേലഡി ക്യൂൻ *മീര* മുഖ്യാഥിതിയായി പങ്കെടുക്കും. വിദാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരികളും അവതരിപ്പിക്കുന്നതാണ്.