കോഡൂർ : രണ്ട് മാസം മുമ്പ് കോഡൂർ വടക്കേമണ്ണ എച്ച്.എം.സി ഡെക്കറേഷൻ എന്ന സ്ഥാപനത്തിന്റെ സമീപത്ത് നിന്ന് മോഷണം പോയ കറുത്ത ആക്ടീവ സ്‌കൂട്ടർ കള്ളൻ തന്നെ തിരിച്ചുകൊണ്ടുവെച്ച് മാതൃകയായി
മോഷണത്തിനുശേഷം സംഭവത്തിന്റെ ദൃശ്യങ്ങൾ സിസി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് വിവിധ വാർത്ത മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ, കള്ളൻ മറ്റുള്ളവർ തിരിച്ചറിയാത്ത രീതിയിൽ തന്നെയാണ് വാഹനം മോഷണം പോയ അതേ സ്ഥലത്ത് എത്തിച്ചിരിക്കുന്നത്. വാഹനം തിരിച്ചുവച്ചതിന്റെ ദൃശ്യങ്ങളും സമീപത്തെ സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ മോഷ്ടാവിന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടില്ല ഇത് സംബന്ധിച്ച് മലപ്പുറം
പൊലീസിന്റെ അന്വേഷണ ഭീതിയിൽ ആയിരിക്കാം മോഷണം മുതൽ എടുത്ത സ്ഥലത്തു തന്നെ തിരിച്ചെത്തിച്ചതെന്നാണ് നാട്ടുകാരുടെ അനുമാനം
