എ ആർ നഗർ , മാരക ലഹരിയായ എംഡിഎംഎ വിൽപനയും കച്ചവടവും അബ്ദുറഹിമാൻ നഗറിൻ്റെ പല ഭാഗത്തും വളരെ സജീവമാണന്നും ഇവരെ പിടിച്ച് കെട്ടാൻ എക്സൈസ് തയ്യാറാവണമെന്നും ലഹരി വിൽപനക്കാരെ പിടിക്കാൻ പൊതു ജനങ്ങളുടെ പിന്തുണ അനിവാര്യമാണന്നും കിസാൻ കോൺഗ്രസ് എ ആർ നഗർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഓരോ വാർഡിലും പൊതുജനങ്ങളെ ഉൾപ്പെടുത്തി രാസ രഹരി വിൽപനക്കാരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്താൻ സ്കോഡ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി, നിയോജക മണ്ഡലം പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു ഹസ്സൻ പി കെ അധ്യക്ഷത വഹിച്ചു, ഉസ്മാൻ കെ ടി , റഷീദ് വി , സലാം കെ. എന്നിവർ സംസാരിച്ചു.









