സഞ്ചാരികളേ വരൂ…! മനോഹരമാണ്, സാഹസികമാണ് മലപ്പുറത്തെ ആമസോണ്‍

മലപ്പുറം : ജില്ലയിലെ എടവണ്ണ കിഴക്കേചാത്തല്ലൂരിലാണ് മൂന്നുകല്ല് മല. ഇവിടെയാണ് മനോഹരമായ ആമസോൺ വ്യൂ പോയിൻ്റ്. ഇവിടെ കയറിനിന്ന് നോക്കിയാൽ ആമസോൺ കാടുകൾക്കിടയിലൂടെ ആമസോൺ നദി ഒഴുകുന്ന പോലെ ചാലിയാർ പുഴ ഒഴുകുന്നത് കാണാം. സഞ്ചാരികളുടെ പ്രവാഹമാണ് ഇപ്പോൾ ആമസോൺ വ്യൂപോയിന്റിലേക്ക്.

എടവണ്ണഭാഗത്തു നിന്നും അരീക്കോട് ഭാഗത്തു നിന്നും എത്തുന്നവർക്ക് ഒതായി അങ്ങാടിയിൽ നിന്ന് കിഴക്കെ ചാത്തല്ലൂരിലെത്താം. അവിടെ നിന്ന് റബർ തോട്ടത്തിനിടയിലൂടെയുള്ള കോൺക്രീറ്റ് റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടന്നാൽ മലമുകളിലെത്താം. വ്യൂ പോയിന്റ് വരെയുള്ള യാത്രയും തിരിച്ചിറക്കവുമൊക്കെ രസകരമാണ്. അപകടമില്ലാതെ പോയിവരാം. എന്നാൽ, വ്യൂ പോയിന്റ് അങ്ങനെയല്ല.

ഭീകരമായ അപകട സാധ്യതയുള്ള ഒന്നാണ്. കാഴ്ച‌കൾ കാണാൻ നിൽക്കുന്ന പാറയിൽനിന്ന് കാൽ ഒന്നു തെറ്റിയാൽ മതി ഏകദേശം 300 അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് വീഴാൻ. ആമസോൺ വ്യൂപോയിന്റ് കാഴ്ചകൾ ഉഉള്ളത് കൊളപ്പാടൻമലയിലെ മൂന്നുകല്ല് ഭാഗത്തും ഏലം കല്ല് ഭാഗത്തുമാണ്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *