മലപ്പുറം: ഓഡിറ്റോറിയങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കാന്‍ ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷന്‍ (എ.ഒ.എ) ജില്ലാ ജനറല്‍ബോഡി തീരുമാനിച്ചു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത് വിവാഹ ചടങ്ങുകള്‍ അടക്കമുള്ളവ അലങ്കോലമാകാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന രക്ഷാധികാരി സി.വി മൂസ ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പി.കെ മനോജ് സ്വാഗതവും, പി.കെ മനോജ്, ടി.പി സലിം, എം.എസ്.എം അബ്ദുറഹിമാന്‍, അബ്ദുറഹിമാന്‍ പുലാമന്തോള്‍, കെ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.
അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ ഭാരവാഹികളായി സലീം കൈരളി (പ്രസിഡന്റ്), വി.കെ ഹരിദാസ്, അബ്ദുല്‍സത്താര്‍, അബ്ദുറഹ്‌മാന്‍, വി.വി ബാബു, സുബൈര്‍ (വൈ.പ്രസി), പി.കെ മനോജ് (ജന.സെക്രട്ടറി), ഗോപാലകൃഷ്ണന്‍, അലി അശ്കര്‍, അബ്ദുല്‍ അസീസ് (ജോ.സെക്ര.) പി.കെ മുഹമ്മദ് അഷ്‌റഫ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സലീം കൈരളി നന്ദിയും പറഞ്ഞു.