മലപ്പുറം: ഉപഭോക്താക്കളുടെ പേരില്‍, അവരറിയാതെ കൂട്ടത്തോടെ സിം കാർഡുകളെടുത്ത് കൈമാറുന്ന യുവാവ് മലപ്പുറം സൈബർ പൊലീസിന്‍റെ പിടിയിലായി.വിവിധ മൊബൈല്‍ സേവന ദാതാക്കളുടെ സെയില്‍സ് എക്സിക്യൂട്ടിവായ കൊണ്ടോട്ടി ഒളവട്ടൂര്‍ മായക്കര പാറച്ചാലില്‍ അബ്ദുല്‍ ഷമീറിനെ (34) ആണ് മലപ്പുറം സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജൻ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1500ഓളം സിം കാർഡുകളും 1000ത്തിലധികം സിം കാർഡ് കവറുകളും കമീഷനായി ലഭിച്ച 1,72000 രൂപയും കണ്ടെടുത്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
2023 നവംബറില്‍ മലപ്പുറം ജില്ലയില്‍ ബി.എസ്.എൻ.എല്ലിന്‍റെ 180ഓളം സിം കാർഡുകള്‍ ഒന്നിച്ച് ആക്ടീവായെന്നും പിന്നീട് ഇവ ഡീ-ആക്ടിവേറ്റാക്കി, മറ്റു സേവനദാതാക്കളിലേക്ക് പോർട്ട് ചെയ്തെന്നുമുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. പോർട്ട് ചെയ്ത നമ്ബറുകളിലുള്ള സിം കാർഡുടമകളുടെ മേല്‍വിലാസം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവരാരും ഇത്തരത്തില്‍ ബി.എസ്.എൻ.എല്‍ സിം കാർഡ് എടുത്തിട്ടില്ലെന്നും ഈ മാസങ്ങളില്‍ മറ്റു കമ്ബനികളുടെ സിം കാർഡ് ഇവർ എടുത്തിരുന്നതായും ബോധ്യമായി. ഒരേ ദിവസംതന്നെ വിവിധ പ്രൊവൈഡർമാരുടെ സിം കാർഡ് ഒരാളുടെ പേരില്‍ത്തന്നെ ആക്ടീവായതായും കണ്ടെത്തി. ഉപഭോക്താക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബ്ദുല്‍ ഷമീറിനെ അറസ്റ്റ് ചെയ്തത്.