പെരിന്തൽമണ്ണ: കാൽമുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് നടക്കാനാവാത്ത വയോധികയെയും മകളെയും ഗതാഗതത്തിരക്കുണ്ടാവുമെന്നു പറഞ്ഞ് വഴിയിൽ ഇറക്കിവിട്ട ഓട്ടോഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് റദ്ദാക്കി. 3000 രൂപ പിഴയും ഈടാക്കി. ലൈസൻസ് പുനഃസ്ഥാപിച്ചുകിട്ടാൻ എടപ്പാളിലെ ഡി.ടി.ആർ സെന്ററിൽ അഞ്ചു ദിവസത്തെ പരിശീലനത്തിന് ഹാജരായി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ജോയന്റ് ആർ.ടി.ഒ എം. രമേശ് ഉത്തരവിട്ടു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ചൊവ്വാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്കുസമീപം സർവിസ് നടത്തുന്ന കെ.എൽ 53 എം 2497 നമ്പർ ഓട്ടോ ഡ്രൈവർ രമേശ് കുമാറിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി.