പിവി അൻവർ എംഎൽഎയെ പോലീസ് തടഞ്ഞു; മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിയിലേക്ക് കടത്തിവിട്ടില്ല

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അൻവറിനെ മലപ്പുറം എസ്പിയുടെ ഒദ്യോഗിക വസതിക്ക് മുന്നിൽ തടഞ്ഞ് പൊലീസ്. പാറാവ് ഡ്യൂട്ടിയിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎൽഎയെ പൊലീസ് മേധാവിയുടെ ഔദേഗിക വസതിയിലേക്ക് കടത്തിവിട്ടില്ല. എസ്പിയുടെ വസതിയിൽ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് അൻവർ എംഎൽഎ എത്തിയത്. അനുവാദം ഇല്ലാതെ കടത്തി വിടാന്‍ ആകില്ലെന്ന് അറിയിച്ചതിന് പിന്നാലെ എംഎല്‍എ മടങ്ങി. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് മലപ്പുറത്തുള്ള എസ്പിയുടെ ക്യാമ്പ് ഓഫീസിൽ എംഎൽഎ എത്തിയത്. എന്നാൽ അനുവാദമില്ലാതെ അകത്തു കടക്കാൻ കഴിയില്ലെന്ന് പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ പറഞ്ഞതിനെ തുടർന്ന് 5 മിനിറ്റോളം പോലീസുകാരനുമായി തർക്കിച്ച ശേഷമാണ് പി വി അൻവർ എംഎൽഎ മടങ്ങിയത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *