തദ്ദേശ അദാലത്ത്: മലപ്പുറത്ത് 1236 പരാതികളിൽ അനുകൂല തീർപ്പ്; പുതിയ പരാതികളിൽ രണ്ടാഴ്ചയ്ക്കകം നടപടി- മന്ത്രി എം.ബി രാജേഷ്

മലപ്പുറം : മലപ്പുറം ജില്ലാതല തദ്ദേശ അദാലത്തിൽ ഓൺലൈൻ പോർട്ടൽ മുഖേന ലഭിച്ച 1360 പരാതികളിൽ 1236 എണ്ണത്തിലും അനുകൂലമായ തീർപ്പുണ്ടാക്കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 121 പരാതികൾ നിരസിച്ചതായും മൂന്നെണ്ണം തുടർ പരിശോധനയ്ക്കയച്ചതായും മന്ത്രി പറഞ്ഞു. ഓൺലൈനായി ലഭിച്ച 1357 പരാതികൾ തീർപ്പാക്കിയിട്ടുണ്ട്. പരാതികളിൽ 91 ശതമാനവും അനുകൂലമായാണ് തീർപ്പാക്കിയത്. അദാലത്തിൽ ഇന്ന് നേരിട്ട് വന്ന 370 പരാതികളിൽ തുടർ പരിശോധന നടത്തുമെന്നും രണ്ടാഴ്ചയ്ക്കകം ഇതിൽ തീർപ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

മലപ്പുറത്തെ ചില പരാതികൾ സംസ്ഥാനത്തെ പൊതുവായ പ്രശ്നപരിഹാരത്തിന് വഴി തുറന്നതായി മന്ത്രി പറഞ്ഞു. വ്യക്തിപരമായ ചില പരാതികൾ പൊതുവിൽ സംസ്ഥാനത്തെ മുഴുവൻ ആളുകളെയും ബാധിക്കുന്നതാണെന്ന് കണ്ട് പ്രശ്നപരിഹാരത്തിന് പൊതുവായ പരിഹാരമാർഗ്ഗം സ്വീകരിച്ചിട്ടുണ്ട്. പരാതികൾക്ക് തീർപ്പുണ്ടാക്കാൻ മലപ്പുറത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ അഭിനന്ദനാർഹമാണ്. പല പ്രശ്നങ്ങളിലും തൽസമയം തീർപ്പുണ്ടാക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികൾ മുന്നോട്ടു വന്നു. എം. എൽ.എ മാരായ പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, യു.എ. ലത്തീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ തുടങ്ങിയവർ അദാലത്തിൽ സജീവമായി പങ്കെടുക്കുകയും കൃത്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തതിൽ മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *