വിദ്യാർത്ഥികളുടെ തല്ലുമാല അറുതിയില്ല; ഇന്നും റോഡിൽ നടന്നത് പൊരിഞ്ഞ തല്ല്; തെരുവു യുദ്ധത്തിൽ ഗതികേടിലായി നാട്ടുകാരും വ്യാപാരികളും..!

കുറ്റിപ്പുറത്ത് ഇന്നലെയും വിദ്യാർത്ഥികളുടെ ചേരി തിരിഞ്ഞ തെരുവു യുദ്ധം ഇന്നലെത്തെ തമ്മിൽ തല്ല് അരങ്ങേറിയത് ഹൈസ്കൂൾ റോഡിലെ സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് വടിയും കമ്പുമായി ആക്രമിച്ചതിൽ രണ്ട് മൂന്ന് പേർക്ക് പരിക്കേറ്റു തലപൊട്ടി ചോര ഒഴുകി.

കുറ്റിപ്പുറം നഗത്തിൽ വിദ്യാർത്ഥികളുടെ ചേരിതിരിഞ തമ്മിൽ തല്ലും തെരുവു കയ്യാങ്കളിയും പതിവ് കാഴ്ചയാണ്. ഇന്നലെയും വിദ്യാർത്ഥികൾ കൂട്ടമായി എത്തി സബ് രജിസ്ട്രാർ ഓഫീസ് പരിസരത്തെ ട്രാൻസ്ഫോർമറിനും കടകൾക്കും സമീപത്തായി ഏറ്റുമുട്ടി.

വടി കൊണ്ട് ആക്രമിച്ചതിനെ തുടർന്ന് തലയിൽ നിന്നും ചോര ഒലിച്ച് യൂണിഫോമിൽ ചോരക്കളമായി വിദ്യാർത്ഥികൾ അക്രമം തുടർന്നത് നാട്ടുകാരിൽ ഭീതി പരത്തി. നാട്ടുകാരും വ്യാപാരികളും ഇടപെട്ട് വിദ്യാർത്ഥികളെ പിടിച്ച് മാറ്റി ബസ്സ്റ്റാൻ്റിലേക്ക് പറഞ്ഞു വിടുകയായിരുന്നു.

കുറ്റിപ്പുറം നഗരത്തിൽ വിദ്യാർത്ഥികളുടെ നിത്യവും തുടരുന്ന തെരുവു യുദ്ധം യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *