റേഷന്‍ സംവിധാനത്തിന്റെ ആധുനികവത്ക്കരണത്തിന് നടപടികള്‍ പുരോഗമിക്കുന്നു . മന്ത്രി ജി.ആര്‍ അനിൽ

മലപ്പുറം:ഇന്ത്യക്കാകെ മാതൃകയാണ് സംസ്ഥാനത്തിന്റെ പൊതുവിതരണ സമ്പ്രദായമെന്നും റേഷന്‍ കടകളുടെ ആധുനികവത്കരണത്തിന് സര്‍ക്കാര്‍ വിവിധങ്ങളായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി. രാജ്യത്ത് തന്നെ 100 ശതമാനവും ആധാറുമായി ബന്ധിച്ച പൊതുവിതരണ സമ്പ്രദായം കേരളത്തിലേത് മാത്രമാണ്. റേഷന്‍ കടകള്‍ വഴി ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിശപ്പ് രഹിത കേരളം യാഥാര്‍ഥ്യമാക്കുന്നതിന് വലിയ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ട് വരുന്നതെന്നും ഈ ഓണത്തിന് പൊതുവിതരണ ഔട്ട്‌ലെറ്റുകളില്‍ എല്ലാ അവശ്യവസ്തുക്കളും എത്തിച്ചിട്ടുണ്ടെന്നും നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കടകള്‍ വഴി 10 കിലോ അരി കുറഞ്ഞ നിരക്കില്‍ നല്‍കുന്നുണ്ടെന്നും സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, വാര്‍ഡ് കൗണ്‍സിലര്‍ ഷരീഫ് പി.കെ., റേഷനിങ് കണ്‍ട്രോളര്‍ കെ. അജിത് കുമാര്‍, ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ വി.കെ ശശിധരന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി.എ വിനോദ് കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഇ.എന്‍ മോഹന്‍ദാസ്, ഇ. സൈതലവി, പി. മുഹമ്മദലി, കെ.പി രാമനാഥന്‍, ഉണ്ണിരാജ, പി.എച്ച്. ഫൈസല്‍, വ്യാപാരി സംഘടനാ നേതാക്കളായ കാടാമ്പുഴ മൂസ, എം. മണി, എം. ഉമ്മര്‍, കബീര്‍ അമ്പാലത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *