അരീക്കോട് സുല്ലമുസ്സലാമിൽ ഭാഷാപഠനത്തിന് ഇനി വിർച്ച്വൽ റിയാലിറ്റി

അരീക്കോട് : നിർമ്മിതബുദ്ധി ജോലിസാധ്യതകൾ ഇല്ലാതാക്കുകയല്ല, മറിച്ച് ജോലിമേഖലകളെയും സാധ്യതകളെയും വർധിപ്പിക്കുകയാണെന്നും വിദ്യാർഥികൾ തങ്ങളുടെ മനസ്സിലുള്ള സംരംഭകത്വ ആശയങ്ങളും ചിന്തകളും ആകാശത്തോളം വളർത്തിയാൽ മാത്രമേ മുന്നേറാൻ സാധിക്കുകയുള്ളൂവെന്നും നജീബ് കാന്തപുരം എം.എൽ.എ. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ പുതിയ ഓഗ്മെന്റഡ് റിയാലിറ്റി (വിർച്ച്വൽ റിയാലിറ്റി) ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷാപഠനത്തിന് സഹായകരമാകുന്ന നിർമ്മിതബുദ്ധി സങ്കേതികവിദ്യകളുപയോഗിക്കുന്ന എ.ആർ., വി.ആർ. ലാബ് സൗകര്യമുള്ള കേരളത്തിലെ

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ആദ്യ കോളേജാണ് സുല്ലമുസ്സലാം.

കോളേജ് മാനേജർ പ്രൊഫ. എൻ.വി. അബ്ദുറഹ്‌മാൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി. മുഹമ്മദ് ഇല്യാസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖ്, ബയോഡൈവ് സ്ഥാപകരായ അജ്മൽ വടക്കൻ, ഷാമിൽ സലാം, ബിസിനസ് സ്ട്രാറ്റജിസ്റ്റ് ആഷിഖ്, സുല്ലമുസ്സലാം ടെക്നോളജി ബിസിനസ് ഇഷ്യുബേറ്റർ സി.ഇ.ഒ. എൻ.വി. മുഹമ്മദ് യാസിർ എന്നിവർ പ്രസംഗിച്ചു. സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും ആവശ്യമായ മാർഗനിർദേശവുമായി നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന സ്കെയിൽ അപ്പ് വില്ലേജുമായി സുല്ലമുസ്സലാം സയൻസ് കോളേജ് ഒപ്പുവെക്കുന്ന ധാരണാപത്രത്തിൻ്റെ കൈമാറ്റവും വിവിധ ഡിപ്പാർട്ടുമെന്റുകൾ പുറത്തിറക്കിയ വിദ്യാർഥികളുടെ ഗവേഷണപ്രബന്ധങ്ങളുടെ പ്രസാധനവും ചടങ്ങിൽ നടന്നു. അടുത്തിടെ പിഎച്ച്.ഡി. ഗവേഷണം പൂർത്തിയാക്കിയ അധ്യാപകരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *