മലപ്പുറം: മലപ്പുറത്ത് പൊലീസിൽ നടപടി. ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി. മലപ്പുറത്ത് പൊലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ പ്രവണത പൊലീസിൽ വച്ചുപുലർത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ മലപ്പുറത്ത് പൊലീസിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി. മലപ്പുറത്ത് DYSP മുതൽ സ്ഥലം മാറ്റം. താനുന്നയിച്ച ആരോപണങ്ങൾക്കുപിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ സസ്‌പെൻഷൻ ആഘോഷിച്ച് പി.വി. അൻവർ എം.എൽ.എ രംഗത്തെത്തിയിരുന്നു. ‘വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’ എന്നാണ് അൻവർ പോസ്റ്റിട്ടത്.









