കരിപ്പൂരിനെ തകർക്കാനുള്ള ഛിദ്ര ശക്തികളെ തുരത്തണം.

മലപ്പുറം: അനാവശ്യ വിവാവദങ്ങളും അശാസ്ത്രീയ പരിഷ്കാരങ്ങളും ഉണ്ടാക്കി കരിപ്പൂർ എയർപോർട്ടിനെ തകർക്കാനുള്ള ചില ഛിദ്ര ശക്തികളുടെ നീക്കം തിരിച്ചറിഞ്ഞ് അവരെ തുരത്തി കരിപ്പൂരിനെ സംരക്ഷിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജിദ്ദ കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. അശാസ്ത്രീയമായ പാർക്കിംഗ് ഫീ, ഓട്ടോറിക്ഷകളുടെ നിരോധനം തുടങ്ങി അനാവശ്യ തീരുമാനങ്ങൾ ഇതിന്റെ ഭാഗമാണെന്നും കെ.എം.സി.സി. കുറ്റപ്പെടുത്തി.യാത്രക്കാരുടെ ഹാന്റ് ബാഗേജ് സ്കാനിംഗ് മെഷീനുകളുടെ എണ്ണം കൂട്ടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ മുണ്ടുപറമ്പ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് പെരുമ്പിലായി, മലപ്പുറം മുനിസിപ്പൽ ഓർഗ: സെക്രട്ടറി ജാസിം മുഹമ്മദ് കണ്ണാട്ടി എന്നിവരാണ് നിവേദനം നൽകിയത്.

റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *