മലപ്പുറം: സുഹൃത്തിനെ വിശ്വസിച്ച് മരുമകളുടെ വിവാഹത്തിന് 10 ലക്ഷം രൂപയുടെ സ്വർണം കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കൾ പറ്റിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഷീദിനെയാണ് സുഹൃത്തുക്കൾ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തത്.
ഇയാളുടെ പരാതിയിൽ പരശൂർ സ്വദേശികളായ സുബീഷ്, അമൽരാജ് എന്നിവർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു. ഗൾഫിൽ നിന്ന് മടങ്ങിയ സുബീഷിന്റെ കൈയിലാണ് അബ്ദുൽ റഷീദ് സ്വർണം കൊടുത്തയച്ചത്.
കൊച്ചി വിമാനത്താവളത്തിൽ എത്തിയാൽ ബന്ധുവിന്റെ കൈയിൽ സ്വർണം കൈമാറണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ബന്ധുവിന്റെ കൈയിൽ സുബീഷ് സ്വർണം കൊടുത്തില്ല.
അബ്ദുൽ റഷീദ് വിളിച്ചപ്പോൾ ഫോൺ എടുത്തതുമില്ല. പിന്നീട് സ്വർണം അമൽരാജിന്റെ കൈയിലുണ്ടാകുമെന്ന് ലഭിക്കണമെങ്കിൽ ഫോണിൽ ബന്ധപ്പെട്ടാൽ മതിയെന്നും അറിയിച്ചു.
തുടർന്ന് അബ്ദുൽ റഷീദ് സ്വർണത്തിനായി അമൽരാജിനെ ബന്ധപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്.
അതേസമയം കേസിൽ പ്രതിയായ അമൽരാജ് കൊലക്കേസിൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് എന്നും പൊലീസ് പറഞ്ഞു.