മലപ്പുറം:ലഹരി മുക്ത ഭാരതം പദ്ധതിയുടെ (നശാ മുക്ത് ഭാരത് അഭിയാന്‍) ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്പശാല സംഘടിപ്പിച്ചു. തുടര്‍ മാസങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ശില്പശാല ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാബിര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് സ്വാഗതം പറയുകയും എന്‍.എം.ബി.എ. ജില്ലാ കോഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍ ആക്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികളും പ്രതിനിധികളും സര്‍ക്കാര്‍- സര്‍ക്കാരിതര ഡീ അഡിക്ഷന്‍ സെന്റര്‍ പ്രതിനിധികളും ലഹരി വിരുദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ പ്രതിനിധികളും ഡി.സി.ഐ.പി. ഇന്റേണ്‍സും പങ്കെടുത്തു. പ്രിവന്‍ഷന്‍ ആന്‍ഡ് എന്‍ഫോഴ്സ്മെന്റ്, അവയര്‍നെസ്സ് ആന്‍ഡ് ഔട്ട് റീച്ച്, ഇന്റര്‍വെന്‍ഷന്‍സ് ആന്‍ഡ് ട്രീറ്റ്മെന്റ്, റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഫോളോഅപ് എന്നീ നാലു മേഖലകളിലായി ഗ്രൂപ്പ് തിരിഞ്ഞാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഗ്രൂപ്പ് ഡിസ്‌കഷനില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും ഓരോ വകുപ്പും പ്രത്യേകമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പരിപാടികള്‍ ഏകോപിച്ചു നടത്തുന്നതിനും തീരുമാനിച്ചു.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ