മലപ്പുറം ഇരുമ്പുഴി: അമ്മ വഴക്ക് പറഞ്ഞതിനാൽ വീടുവിട്ടിറങ്ങിയ ഏഴ് വയസ്സുകാരൻ 5 കിലോമീറ്റർ ദൂരം നടന്നു പോലീസ് സ്റ്റേഷൻ ആണെന്ന് കരുതി ചെന്നു കയറിയത് മലപ്പുറം ഫയർഫോഴ്സ് സ്റ്റേഷനിൽ. ഇരുമ്പുഴിയിൽ നിന്നാണ് ഏഴ് വയസുകാരൻ നട്ടുച്ച നേരത്ത് നടന്ന പോലീസ് സ്റ്റേഷൻ തേടി മലപ്പുറത്ത് എത്തിയത്. കാക്കി ധരിച്ചു നിൽക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പോലീസ് ആണെന്ന് കരുതിയാണ് ഫയർഫോഴ്സ് സ്റ്റേഷനിലേക്ക് കുട്ടി ചെന്നു കയറിയത് കുട്ടിയെ കണ്ടപാടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്മാർ വിവരം തിരക്കുകയും കുട്ടിക്ക് വെള്ളവും ഭക്ഷണവും നൽകുകയും കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ് വീട്ടുകാരെ ബന്ധപ്പെടുകയും ചെയ്തു കൺസക്ഷൻ ജോലിക്കാരനായ പിതാവിനെ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരോടൊപ്പം കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു.
ഇന്ന് സ്കൂൾ അവധിയായതിനാൽ എന്തോ കുരുത്തക്കേട് കാണിച്ചപ്പോൾ മാതാവ് വഴക്ക് പറഞ്ഞു ഞാൻ പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് പറയുമെന്ന് പറഞ്ഞാണ് കുട്ടി വീടുവിട്ടിറങ്ങിയത് എന്നാണ് അറിയുന്നത്. കുട്ടി തമാശ പറയുകയാണെന്നുള്ള ധാരണയിലാണ് മാതാവ് അതിനെ കണ്ടത്.
ഏതായാലും വല്ലാത്തൊരു കാലമാണ് കുട്ടികളോട് മാതാപിതാക്കൾക്ക് പോലും ഗുണദോഷിക്കാനോ തെറ്റ് തിരുത്താൻ ഉപദേശം നൽകാനോ കഴിയാത്ത കാലമാണ്.









