മലപ്പുറം വിഭജിച്ച് തിരൂർ ജില്ല രൂപീകരണമെന്ന ആവിശ്യത്തിന് മുഖം തിരിച്ച സർക്കാർ;തിരുവനന്തപുരം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം എന്നാവിശ്യത്തിന് അനുകൂല നിലപാട്

സംസ്ഥാനത്ത് പുതിയ നെയ്യാറ്റിൻകര ജില്ലക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം മൂളിയതായി അറിയുന്നു. 48 ലക്ഷത്തിൽ കൂടുതൽ ജനങ്ങളുള്ള മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രുപീകരിക്കണമെന്ന വർഷങ്ങളായുള്ള ആവിശ്യത്തിന് മുഖം തിരിച്ച സർക്കാറാണ് 35 ലക്ഷം ജന സംഖ്യയുള്ള തിരുവനന്തപുരം ജില്ല വിഭജനത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

എല്ലാ നിലയിലും അവഗണന നേരിടുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന വാർഷങ്ങളായുള്ള ആവിശ്യത്തിന് നേരെ മുഖം തിരിക്കുകയാണ് സർക്കാർ.
ജില്ലാ വിഭജന ആവിശ്യമുന്നയിച്ച് മലപ്പുറം ജില്ല മൊത്തം നിശ്ചലമായ ഹർത്താൽ മുതൽ നിരവധി സമരങ്ങൾ വർഷങ്ങൾക്കിടയിൽ ജില്ലയിൽ നടന്നിട്ടുണ്ട്
.
മലപ്പുറം ജില്ല പഞ്ചായത്ത് ജില്ല വിഭജിക്കണമെന്നാവിശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പ് നടന്ന ജനകേരള യാത്രയിൽ ജില്ലാ വിഭജനം ആവശ്യമുന്നയിച്ച് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് മുഖ്യമന്ത്രിക്ക് നിരവധി അപേക്ഷകളാണ് കിട്ടിയത്
അതിനു മുഖ്യമന്ത്രി നൽകിയ മറുപടി ‘തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക എന്നത് ശാസ്ത്രീയമായ സമീപനമായി കരുതാനാവില്ലെന്നും’ ആയതിനാൽ ബന്ധപ്പെട്ട പരാതി പരിഗണിക്കുവാൻ നിർവാഹമില്ല എന്നായിരുന്നു.
ഇപ്പോൾ നെയ്യാറ്റിൻക്കര ആസ്ഥാനമായി രൂപീകരണ ആവിശ്യത്തിന് സർക്കാർ അനുകൂല നിലപാട് എടുക്കുമ്പോൾ മലപ്പുറം ജില്ല വിഭജനം വീണ്ടും ചർച്ചയാവുകയാണ്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *