മാലിന്യകൂമ്പാരത്തിൽ ശുചീകരണ തൊഴിലാളി അകപ്പെട്ടു

തിരുവനന്തപുരം: ആമയിഴഞ്ചാൽ തോട്ടിൽ മാലിന്യകൂമ്പാരത്തിൽ ശുചീകരണ തൊഴിലാളി അകപ്പെട്ടതായി സംശയം.

കോർപറേഷൻ തൊഴിലാളിയായ മാരായമുട്ടം ജോയിയാണ് അകപ്പെട്ടതെന്ന് സംശയിക്കുന്നു.

കൂടെയുള്ളവർ രക്ഷിക്കുന്നതിനായി കയർ ഇട്ടുകൊടുത്തെങ്കിലും ജോയിക്ക് അതിൽ പിടിക്കാൻ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *