കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിന്റെ ബോണറ്റിൽ ഇരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കണ്ണൂർ ടൗണിലെ എൻകെബിടി പെട്രോൾ പമ്പിലാണ് സംഭവം. പൊലീസുകാരൻ പമ്പിൽ വന്നു ഫുൾ ടാങ്ക് അടിക്കാൻ ആവശ്യപ്പെട്ടുവെന്നും പൈസ ചോദിച്ചപ്പോൾ വണ്ടി എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നും ജീവനക്കാരൻ പറഞ്ഞു. മുമ്പ്
കണ്ണൂർ കളക്ടറേറ്റിന് മുന്നിലെ പെട്രോൾ പമ്പിൽ പൊലീസ് ജീപ്പ് ഇടിച്ചുകയറ്റിയതും സന്തോഷായിരുന്നു.