പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം;ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

പെരിന്തൽമണ്ണ : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം. പെരിന്തല്‍മണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്.പ്രതിയായ ഓട്ടോ ഡ്രൈവർ അബ്ദുള്‍റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലർച്ചെ പെരിന്തല്‍മണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. നാലുമണിയോടെ എറണാകുളത്തേക്കുള്ള ബസില്‍ ഡ്യൂട്ടിക്ക് കയറാനായാണ് സുനില്‍ സ്വകാര്യകാറില്‍ ഡിപ്പോയിലെത്തിയത്. എന്നാല്‍, വഴിയില്‍ തടസ്സം സൃഷ്ടിച്ച്‌ അബ്ദുള്‍ റഷീദ് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു.
ഹോണടിച്ചിട്ടും ഓട്ടോ മാറ്റികൊടുക്കാൻ വിസമ്മതിച്ച ഇയാള്‍ സുനിലിനെ മർദിക്കുകയായിരുന്നു . ഇതിനുപിന്നാലെയാണ് ഓട്ടോയില്‍ തുണിയില്‍പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് റഷീദ് കുത്താൻ ശ്രമിച്ചത്. എന്നാല്‍ സുനില്‍ ഇത് കൈകൊണ്ട് തടുക്കുകയായിരുന്നു. അതെ സമയം ഡിപ്പോയിലെ മറ്റുജീവനക്കാരെത്തിയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏൽപ്പിച്ചു

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *