കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി PMA സലാമിനെതിരെ സമസ്ത വിദ്യാർത്ഥി സംഘടനയായ SKSSF രംഗത്ത്. സുന്നീ വിശ്വാസ, ആദർശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ചെയ്യുന്ന സലാമിനെ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വം തയ്യാറാവണമെന്ന്
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന
സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സുന്നി
ആദർശത്തെ അംഗീകരിക്കുന്നവരാണ് മുസ്ലിം ലീഗിലെ മഹാഭൂരിപക്ഷം പ്രവർത്തകരും എന്നിരിക്കെ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങൾ ഒരിക്കലും
അംഗീകരിക്കില്ല.
നേരത്തെ ഇദ്ദേഹം സമസ്തയുടെ ആദരണീയരായ അധ്യക്ഷനെയും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റിനെയും മാധ്യമങ്ങളിലൂടെ
പരിഹസിച്ചിരുന്നു. എന്നാൽ
ഇക്കാര്യത്തിലെല്ലാം പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.
നിക്ഷിപ്ത താത്പര്യങ്ങൾക്ക് വേണ്ടി പാർട്ടി സ്ഥാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാരെ കടിഞ്ഞാണിട്ടില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാവുമെന്ന് യോഗം
മുന്നറിയിപ്പ് നൽകി. സയ്യിദ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു, ഒ.പി അഷ്റഫ് കുറ്റിക്കടവ്, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, സത്താർ പന്തലൂർ എന്നിവർ പ്രസംഗിച്ചു.