കെ.എസ്. ആർ.ടി.സി. ബസുകളിൽ ഭിന്നശേഷിക്കാർക്ക് ഇനി മുതൽ രണ്ട് സീറ്റ് സംവരണം

തിരൂരങ്ങാടി: സംസ്ഥാനത്തെ കെ.എസ്. ആർ.ടി.സി. ബസുകളിൽ ഇനി മുതൽ രണ്ട് സീറ്റ് ഭിന്നശേഷി ക്കാർക്കായി സംവരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി. കെ.എസ്. ആർ.ടി. സി. ബസുകളിലും സ്വകാര്യ ബസുകളിലും ഭിന്നശേഷിക്കാർക്ക് സീറ്റ് സംവരണമില്ലാത്ത വിഷയം ചൂണ്ടിക്കാട്ടി ഭിന്നശേഷി ശാക്തീകരണ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

റിസർവേഷൻ സൗകര്യമില്ലാത്ത ഫാസ്റ്റ് പാസഞ്ചർ വരെയുള്ള കെ.എസ്. ആർ.ടി.സി. സർവ്വീസുകളിൽ 19 . 6. 2024 ലെ സർക്കാർ ഉത്തരവ് പ്രകാരം രണ്ട് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ പെട്ടെന്ന് തിരിച്ചറിയത്തക്ക വിധത്തിൽ രേഖപ്പെടുത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇത്തരത്തിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ അതത് വിഭാഗം യാത്രക്കാർക്ക് തന്നെ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിനായി കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ അഷ്റഫ് കളത്തിങ്ങൽ പാറയെ അറിയിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *