സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നു 20 കോടി രൂപ തട്ടിയെന്ന പരാതിയില്‍ ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് ധന്യ കീഴടങ്ങിയത്.
വൈദ്യ പരിശോധനക്കായി അവരെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായ ധന്യ കൊല്ലം തിരുമുല്ലവാരം സ്വദേശിനിയാണ്. 18 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ് ഇവർ. ഇത്രയും കാലം തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. 2019മുതല്‍ തട്ടിപ്പു തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്ബനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടത്തിയത്. പിടിയിലാവുമെന്ന് ഉറപ്പായപ്പോള്‍, ശാരീരികാസ്വാസ്ഥ്യം അഭിനയിച്ച ധന്യ ഓഫിസില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
ഈ പണമുപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും വീടും സ്ഥലവും വാങ്ങിയെന്നാണ് വിവരം.









