തിരുവനന്തപുരം- വയനാട് ദുരന്തത്തിലെ ഇരകൾക്കും രക്ഷാപ്രവർത്തകർക്കും മുസ്ലിം ലീഗിന്റെ വൈറ്റ് ഗാർഡ് അടക്കമുള്ളവർ നൽകുന്ന ഭക്ഷണവിതരണം തടയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംഘടനകൾക്ക് ഭക്ഷണം നൽകാമെന്നും സർക്കാർ വ്യക്തമാക്കി. സൈനികർക്ക് അടക്കമുള്ള ഭക്ഷണം നൽകുന്നതിന് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുമായി സംസാരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത് അന്വേഷിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പുറത്തുനിന്ന് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നതിൽ ആർക്കും വിരോധമില്ല. അവരെ ബഹുമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ഇപ്പോൾ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. വൈറ്റ് ഗാർഡിനുണ്ടായ പ്രയാസങ്ങളെല്ലാം തീർത്തുവെന്നും മന്ത്രി പറഞ്ഞു.