തർക്കത്തിനൊടുവിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ കൊണ്ടോട്ടിയിൽ; നിദ ഷഹീറിനെ അധ്യക്ഷയായി തെരഞ്ഞെടുത്തു; ലഭിച്ചത് 40 ല്‍ 32 വോട്ടുകള്‍..!

യുഡിഎഫ് ധാരണ പ്രകാരം കൊണ്ടോട്ടി നഗരസഭയിൽ ഇനി കോൺഗ്രസ് ചെയർപേഴ്‌സൺ. നീറാട് വാർഡ് കൗൺസിലർ നിത ഷഹീറിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

കെ.പി. നിമിഷ ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാർഥി. ആകെ 40 സീറ്റുള്ള നഗരസഭയില്‍ 32 വോട്ടുകള്‍ നിദയ്ക്ക് ലഭിച്ചു. നിമിഷക്ക് ആറ് വോട്ടാണ് ലഭിച്ചത്. രണ്ടുവോട്ടുകള്‍ അസാധുവായി.

നീറാട് വാർഡ് കൗണ്‍സിലർ ആയ നിദ ഷഹീർ, സംസ്ഥാനത്തെ പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ്. മുസ്‌ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നായിരുന്നു ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് ധാരണ പ്രകാരമായിരുന്നു സ്ഥാന മാറ്റങ്ങള്‍.

ആ​ദ്യ മൂ​ന്ന് വ​ര്‍ഷം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം ലീ​ഗി​നും അ​വ​സാ​ന ര​ണ്ട് വ​ര്‍ഷം കോ​ണ്‍ഗ്ര​സി​നും എ​ന്നാ​യി​രു​ന്നു യു.​ഡി.​എ​ഫ് ധാ​ര​ണയെന്ന് കോൺഗ്രസ്സ് വാദിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. അ​ധി​കാ​ര​മേ​റി മൂ​ന്ന് വ​ര്‍ഷ​വും മൂ​ന്ന് മാ​സ​വും പി​ന്നി​ട്ടി​ട്ടും രാ​ഷ്ട്രീ​യ ധാ​ര​ണ പാ​ലി​ക്കാ​ന്‍ ലീ​ഗ് ത​യ്യാ​റാ​യില്ല എന്നായിരുന്നു കോണ്ഗ്രസ് ഉന്നയിച്ച വിഷയം. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിനിടെ തർക്കം മുറുകി. ഇത്തരത്തിൽ ഒരു ധാരണ ഉണ്ടായിരുന്നില്ലെന്നു ലീഗും വാദിച്ചു. തർക്കം മേലേതട്ടിലേക്ക് നീങ്ങിയതോടെ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ലീഗിൽ നിന്നുള്ള അധ്യക്ഷ, സ്ഥാനം രാജി വെച്ചത്.

ലീ​ഗി​ന് 23 കൗ​ണ്‍സി​ലര്‍മാ​രും കോ​ണ്‍ഗ്ര​സി​ന് എ​ട്ട് കൗ​ണ്‍സി​ല​ര്‍മാ​രു​മാ​ണ് ഭ​ര​ണ സ​മി​തി​യി​ലു​ള്ള​ത്

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *