കേന്ദ്ര വഖഫ് നിയമഭേദഗതിക്കുള്ള നീക്കങ്ങൾ ആശങ്കാജനകം: മന്ത്രി വി. അബ്ദുറഹിമാൻ

തിരുവനന്തപുരം:കേന്ദ്ര വഖഫ് നിയമ ഭേദഗതിക്കുള്ള നീക്കങ്ങള്‍ ഏറെ ആശങ്കാജനകമാണെന്ന് ഹജ്ജ് – വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഏകപക്ഷീയമായ നിയമഭേദഗതി നീക്കം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക നിയമമനുസരിച്ച് ഒരു വഖഫ് രേഖാമൂലമോ വാമൊഴിയായോ സൃഷ്ടിക്കാവുന്നതാണ്. ഇതിനെല്ലാം പിന്നില്‍ ഗൂഢലക്ഷ്യമാണ് ഉള്ളതെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ ഓഡിറ്ററെ നിയമിക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം എടുത്തുകളഞ്ഞത് ശരിയായ നടപടിയല്ല. ഈ നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

മുസ്ലീം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായാണ് വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം. കേന്ദ്രം അവതരിപ്പിക്കാനിരിക്കുന്ന പുതിയ ബില്ലിൽ വഖഫ് കൗണ്‍സിലിന്‍റെയും ബോര്‍ഡുകളുടെയും അധികാര പരിധികൾ വെട്ടിക്കുറയ്ക്കും. ബിൽ നിലവിൽ വരുന്നതോടെ വഖഫ് സ്വത്തുക്കളില്‍ സർക്കാരിന്റെ നിയന്ത്രണവും ഇടപെടലും ഉണ്ടാകും. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധം രാജ്യത്ത് ഉയർന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.

റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *