തിരൂരങ്ങാടി : വിവിധ സേവനങ്ങൾക്കായി സർക്കാർ ഏർപ്പെടുത്തിയ അക്ഷയ സെൻററുകളിലെയും /പ്രൈവറ്റായി സേവനം നൽകി വരുന്ന സേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്ന് നിയമമുള്ളതാണെങ്കിലും ഗവൺമെൻറ് അംഗീകൃത അക്ഷയ സെൻററുകളിൽ പോലും സേവനങ്ങൾക്കുള്ള ഫീസ് പ്രദർശിപ്പിക്കാതെ ജനങ്ങളിൽ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി അക്ഷയ സെൻറർ ഉടമയെ വിളിച്ചു വരുത്തുകയും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പണം തിരിച്ചു നൽകുകയും ചെയ്തു ഇനി ഇത് ആവർത്തിക്കില്ല എന്ന് ലെറ്റർ ഹെഡിൽ എഴുതി നൽകുകയും ചെയ്തു ഇത് പല ഭാഗങ്ങളിലും സംഭവിക്കുന്നതിൽ ജില്ല അക്ഷയ സെൻറർ മോധാവിക്ക് ബോർഡുകൾ പ്രദർശിപ്പിക്കാത്ത അക്ഷയ സേവാ കേന്ദ്രങ്ങൾക്കെതിരെ നടപടിക്ക് പരാതി നൽകുമെന്ന് തിരുരങ്ങാടി താലൂക്ക് കൺസ്യൂമർ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here