കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിംഗ് പരിഷ്ക്കാരത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് എയർപോർട്ട് ഉപദേശക സമിതി അംഗം എ കെ എ നസീർ ഡയറക്ടറോട് ആവിശ്യപ്പെട്ടു.
എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾക്ക് വിമാനത്താവള അകത്തു പ്രവേശിച്ചു പുറത്തിറങ്ങേണ്ട സമയം 11 മിനുട്ട് എന്നുള്ളത് മാറ്റി 20 മിനുട്ട് ആക്കണമെന്നും രാജ്യാന്തര ടെർമിനലിന്റെ സമീപത്തു നിന്ന് പുറത്തിറങ്ങേണ്ട സമയം 9 മിനുട്ട് എന്നുള്ളത് 15 മിനുട്ട് ആക്കുന്നതിന്നും ടാക്സി വാഹനങ്ങൾക്ക് എയർപോർട്ടിലേക്ക് പ്രവേശിക്കുന്നതിന് 236 രൂപ എന്നുള്ളത് കുറവ് വരുത്താനും മറ്റു വാഹനങ്ങൾക്ക് പുതുക്കിയ ചാർജ് പരമാവധി കുറക്കാൻ എയർപോർട്ട് ഡയറക്ടർ മുൻകൈ എടുക്കണമെന്ന് നസീർ ആവിശ്യപ്പെട്ടു.









