കരിപ്പൂർ:രാജ്യാന്തര വിമാനത്താവളത്തിലെ വർധിപ്പിച്ച പാർക്കിങ് ഫീസ് കുറക്കാൻ അടിയന്തര നട പടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ക്ക് ഉറപ്പ് നൽകി. സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇരട്ടിയായും എയർപോർട്ടിന് പുറത്ത് നിന്ന് യാത്രക്കാരുമായി എത്തുന്ന ടാക്‌സി വാഹനങ്ങൾക്ക് ഗണ്യമായും ഫീസ് ഉയർത്തിയത് വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി, ജിദ്ധ കെ. എം.സി. സി. മലപ്പുറം ജില്ലാ കമ്മറ്റി തുടങ്ങിയവ ഇതിനകം പ്രക്ഷോഭത്തിന് ഒരുങ്ങിയിരുന്നു.ഇതേ തുടർന്നാണ് ഇ.ടി.മുഹമ്മദ് ബഷീർ എം.പി എയർപോർട്ട് ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈകാതെ പരിഹാരം ഉണ്ടാവുമെന്നും ഡയറക്ടർ എസ്.സുരേഷ് ഇ. ടി. മുഹമ്മദ് ബഷീർ എം.പി.യെ അറിയിച്ചു. ജോയിന്റ് ജനറൽ മാനേജർ മുനീർ, എൻജിനിയറിങ് ജനറൽ മാനേജർ രവീന്ദ്രൻ, സിവിൽ ജനറൽ മാനേജർ മുഹമ്മദ് കാസിം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ.