വിപണി ഉണര്‍ന്നു; ഓണത്തിനൊരുങ്ങി നാട്

ഓണത്തിന് രണ്ടാഴ്ച ബാക്കിനില്‍ക്കെ നാടെങ്ങും പൊന്നോണത്തെ സ്വീകരിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

വമ്പൻ ഓഫറുകളും ആകർഷക സമ്മാനങ്ങളുമായി വിപണി ആദ്യംതന്നെ ഉണർന്നു കഴിഞ്ഞു. ഓണച്ചന്തകള്‍ക്കും വിപണന മേളകള്‍ക്കുമൊപ്പം വിനോദ പ്രദർശന മേളകളുംകൂടി എത്തിത്തുടങ്ങിയതോടെ ഇത്തവണ ഓണം കളറാകുന്നമെന്ന് ഉറപ്പായി.

_പ്രതീക്ഷയില്‍ വസ്ത്രവിപണി_

ഓണ വിപണിയില്‍ താരം വസ്ത്രവിപണി തന്നെയാണ്. പുതുപുത്തൻ സ്റ്റോക്കുകളുമായി വസ്ത്രവിപണിയാണ് ആദ്യം സജീവമായത്. ഓണമടുക്കുമ്പോള്‍ തിരക്കുകൂടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇപ്പോഴേ ഓണക്കോടിയെടുക്കാമെന്ന് കരുതി കുടുംബസമേതം വസ്ത്രശാലകളിലേക്ക് എത്തുന്നവർ ഏറെയുണ്ട്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളില്‍ വസ്ത്രശാലകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. പുത്തൻ ട്രെൻഡുകളുടെ ശേഖരവുമായാണ് തുണിക്കടകള്‍ ഓണത്തെ വരവേല്‍ക്കാൻ ഒരുങ്ങിയിരിക്കുന്നത്. ഓണമടുത്തതോടെ സ്വർണ, വാഹന വിപണികളിലും ഉണർവ് പ്രകടമാണ്. ഖാദി ഗ്രാമവ്യവസായ ഓഫിസിന്റെ നേതൃത്വത്തിലുള്ള ഓണം ഖാദി മേളകളും സജീവമായിക്കഴിഞ്ഞു.

ഓണാഘോഷത്തിന് രുചി പകരാൻ ഉപ്പേരി-പായസ വിപണിയും ഒരുങ്ങി. മലയാളിക്ക് ഓണത്തിന് ഏത്തക്ക ഉപ്പേരി വിട്ടൊരു കളിയില്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ നിന്നടക്കം ഓണത്തിന് വിളമ്പാൻ ഏത്തക്കുലകള്‍ കുടുതലായി എത്തുന്നുണ്ട്. ഓണാഘോഷം കളറാക്കാനുള്ള തയാറെടുപ്പിലാണ് പൂവിപണിയും. പലചരക്ക്-പച്ചക്കറി വ്യാപാരികളും ഏറെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പിന്റെ ഉള്‍പ്പെടെ ഓണച്ചന്തകള്‍, സപ്ലൈകോ ഓണം മേളകള്‍, പായസം മേളകള്‍, വഴിയോരക്കച്ചവടം എന്നിവയൊക്കെയായി അത്തം കഴിയുന്നതോടെ ഓണവിപണി കൂടുതല്‍ ഉഷാറാകും. ഓണസദ്യ വീട്ടിലൊരുക്കാന്‍ സമയമില്ലാത്തവര്‍ക്കായി ഹോട്ടലുകളും കാറ്ററിങ് സർവിസുകളും ഒരുക്കം തുടങ്ങിക്കഴിച്ചു. റെഡിമെയ്ഡ് ഓണസദ്യക്കും ഓരോ വർഷവും ആവശ്യക്കാർ കൂടിവരുന്നുണ്ടെന്നാണ് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്.

_ഓണം ആവശേമാക്കാൻ ക്ലബുകളും സംഘടനകളും_

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സർക്കാർ തലത്തിലുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും ക്ലബുകളും മറ്റ് സംഘടനകളുമൊക്കെ ഓണാഘോഷ പരിപാടികള്‍ ഗംഭീരമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ക്ലബുകളുടെയും സാംസ്‌കാരിക സംഘടനകളുടെയും പൗരാവലിയുടെയുമൊക്കെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികള്‍. വടംവലിയാണ് ഓണാഘോഷങ്ങളിലെ ഹൈലൈറ്റ്. വീറും വാശിയും ആവേശവും നിറഞ്ഞ വടംവലിക്ക് സമ്മാനങ്ങളുമുണ്ട്. പതിനായിരത്തിനു മുകളിലാണ് പലയിടത്തും ഒന്നാം സമ്മാനം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *