താനൂർ:താനൂർ ഹാർബറിൽ ടോൾ ഫീസ് ഏർപ്പെടുത്തിയതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) തിരൂർ താലൂക്ക് കമ്മറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. കാൽനട യാത്രക്കാർക്ക് ചുങ്കം ഏർപ്പാടിക്കിയ രീതി കേട്ടുകേൾവിയില്ലാത്തതാണെന്നും, അടിസ്ഥാന സൗകര്യമില്ലാത്ത, പണി പൂർത്തിയാക്കാത്ത ഹാർബറിൽ ടോൾ ഫീസ് നടപ്പാക്കാനുള്ള ശ്രമം ശക്തിയുക്തം എതിർക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ബാവ ക്ലാരി, താലൂക്ക് പ്രസിഡൻ്റ് അബ്ദുൽ മജീദ് മൊല്ലഞ്ചേരി ,താലൂക്ക് ജന.സെക്രട്ടറി പി.എ.ഗഫൂർ താനൂർ, എം.സി.അറഫാത്ത് പാറപ്പുറം, നിയാസ് അഞ്ചപ്പുര, ബിന്ദു അച്ചമ്പാട്ട്, സുലൈഖ സലാം, ടി.പി.ബഷീർ, എം.സന്തോഷ് കുമാർ സംസാരിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here