തിരുവനന്തപുരം: മുസ്ലിം വിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധി നേടിയ മലപ്പുറം എസ്പി എസ് ശശിധരനെ മാറ്റിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അമര്‍ഷം. മലപ്പുറം ജില്ലയിലെ പോലിസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മലപ്പുറം എസ്പി എസ് ശശിധരനെ എന്ത് കാരണത്താല്‍ മാറ്റിയെന്നു പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും സതീശന്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പാനായിക്കുളം കേസില്‍ നിരപരാധികളെ കുടുക്കുകയും ജഡ്ജിയെ സിമിയാക്കുകയും ചെയ്ത എസ് പി ശശിധരനെ പുകഴ്ത്തി വി ഡി സതീശന്‍
മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗ്രസ്ഥനാണ് എസ് ശശിധരനെന്നും ഇലന്തൂര്‍ നരബലി ഉള്‍പ്പെടെ പ്രമാദമായ പല കേസുകളും അദ്ദേഹത്തിന്റെ അന്വേഷണ മികവിന് ഉദാഹരണമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
ജില്ലയിലെ പോലീസ് മേധാവികള്‍ മലപ്പുറത്തെ ക്രിമിനല്‍ റെക്കോഡില്‍ മുന്‍പന്തിയിലെത്തിക്കാന്‍ മനപൂര്‍വ്വം കേസുകള്‍ നിര്‍മിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ ഈ ആരോപണമുന്നയിക്കുന്നുണ്ട്. മുസ്ലിം ലീഗ് ആണ് വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ ആരോപണവുമായി രംഗത്തുള്ളത്.
കേസുകളുടെ എണ്ണംകൂട്ടാന്‍ അനാവശ്യമായി കേസുകളെടുക്കുന്നുവെന്ന് മന്ത്രി വി അബ്ദുല്‍ റഹ്‌മാനും പി.വി. അന്‍വര്‍ എം.എല്‍.എ.യും ശശിധരനെതിരേ ആരോപണമുന്നയിച്ചിരുന്നു.
എസ് പി സുജിത് ദാസിന്റെ കാലത്ത് ജില്ലയിലെ പെറ്റിക്കേസുകളുടെ എണ്ണംകൂട്ടാന്‍ കര്‍ശനനിര്‍ദേശം നല്‍കിയതിന്റെ പേരില്‍ പോലീസുകാര്‍ ജനങ്ങളോട് വേട്ടക്കാരെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് വലിയ ആരോപണമുണ്ടായിരുന്നു. മുസ്ലിംലീഗ് പലതവണ ഇതിനെതിരേ പ്രതിഷേധവും സംഘടിപ്പിച്ചു.
ശശിധരനും പഴയ കണക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നുവെന്ന് പോലീസുകാരില്‍നിന്നുതന്നെ പരാതിയുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശശിധരന്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റിയത്.
പാനായിക്കുളം എന്‍.ഐ.എ. കേസിലെ 17ാം പ്രതി നിസാമിന് ജാമ്യം അനുവദിച്ചതിന്റെ പേരില്‍ തന്നെ സിമിക്കാരനാക്കി ചിത്രീകരിക്കാന്‍ മലപ്പുറം എസ്പി ശശിധരന്‍ ശ്രമിച്ചതായി റിട്ട: മുന്‍സിഫ് മജിസ്ട്രേറ്റ് അഡ്വ. എം. താഹയാണ് വെളിപ്പെടുത്തിയത്. ഹൈക്കോടതിയിലെ വിജിലന്‍സ് ഡയറക്ടറായിരുന്ന ഉദ്യോഗസഥനെ കൂട്ടുപിടിച്ചായിരുന്നു തനിക്കെതിരായ ഗുഢാലോചനയെന്നും അഡ്വ. എം. താഹ പറഞ്ഞു.
‘കേസിലെ 17ാം പ്രതിയായ നിസാമിനെ കോടതിയില്‍ ഹാജരാക്കിയത് അന്വേഷണ ഉദ്യോഗസ്ഥനായ ശശിധരനായിരുന്നു. നിസാമിന് ഈ സമയത്ത് പൊലീസ് ഭക്ഷണം നല്‍കിയിരുന്നില്ല.
പൊലീസിനോട് പ്രതിക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത് ശശിധരന് ഇഷ്ടപ്പെട്ടില്ല. പിന്നീട് ഭക്ഷണം വാങ്ങി നല്‍കിയതിന് ശേഷം ഹാജരാക്കിയ നിസാമിനെ പൊലീസിന്റെ ആവശ്യപ്രകാരം രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
രണ്ട് ദിവസത്തിന് ശേഷം പ്രതിയെ വീണ്ടും ഹാജരാക്കിയപ്പോള്‍ പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടത് പോലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ആലുവ ജയിലില്‍ റിമാന്റ് ചെയ്തു. ഈ ഘട്ടത്തിലാണ് നിസാമിന്റെ അഭിഭാഷകന്‍ ജാമ്യം ആവശ്യപ്പെട്ടത്. പ്രതി നാട്ടകം പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥിയാണെന്നും അടുത്ത ആഴ്ച പരീക്ഷയാണെന്നും ജാമ്യാപേക്ഷയില്‍ ഉണ്ടായിരുന്നു.
ഈ ഘട്ടത്തില്‍ പൊലീസിനോട് കേസ് ഡയറി ചോദിച്ചു. കേസ് ഡയറി നല്‍കാന്‍ സമയമെടുക്കുമെന്ന് ശശിധരന്‍ പറഞ്ഞപ്പോള്‍ വൈകീട്ട് തന്നെ ഹാജരാക്കണമെന്ന് കോടതി നിര്‍ബന്ധം പറഞ്ഞു. ഇതും ശശിധരന്റെ അനിഷ്ടത്തിന് കാരണമായി.
പൊലീസ് നല്‍കിയ കേസ് ഡയറിയില്‍ കേസില്‍ നിസാമുമായി ബന്ധപ്പെടുത്തുന്ന ഒന്നും തന്നെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നിസാമിന് ജാമ്യം നല്‍കി. ഒരു വിദ്യാര്‍ത്ഥിയുടെ പഠനവും പരീക്ഷയും തടസ്സപ്പെടുത്തുന്നത് നീതിയല്ല എന്ന ബോധ്യത്തിലാണ് നിസാമിന് ജാമ്യം നല്‍കിയത്,’ അഡ്വ. എം. താഹ പറഞ്ഞു. ഇതിന്റെ പേരിലാണ് ജഡ്ജിയെ കുടുക്കാന്‍ ശശിധരന്‍ ശ്രമിച്ചത്.
2008-ല്‍ മലപ്പുറത്ത് അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി.യായി ചുമതലവഹിച്ചിട്ടുള്ള എസ് ശശിധരന്‍ 2023 നവംബര്‍ 22-നാണ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്. വിവാദത്തില്‍പ്പെട്ട എസ് സുജിത്ദാസ് സ്ഥലംമാറിപ്പോയ ഒഴിവിലായിരുന്നു അത്.
മലപ്പുറത്തെ രാജ്യത്തെ ക്രിമിനല്‍ തലസ്ഥാനമാക്കി മാറ്റുന്ന കാര്യത്തില്‍ എസ് പി സുജിത്ത് ദാസിന്റെ ആതേ പാത പിന്തുടരുകയും നിരപരാധിയെന്നു തോന്നിയ ഒരു മുസ്ലിം വിദ്യാര്‍ഥിക്ക് ജാമ്യം നല്‍കിയതിന് ജഡ്ജിയെ വരെ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ശശിധരന് പ്രതിപക്ഷ നേതാവ് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നാണ് ജില്ലയിലെ സാധാരണക്കാര്‍ ചോദിക്കുന്നത്