അൻവറിനു പിന്നിൽ സ്വർണക്കടത്ത്, തീവ്രവാദ-മയക്കുമരുന്ന് മാഫിയ’; എഡിജിപി എം ആർ അജിത്ത് കുമാർ ഡിജിപിക്ക് നൽകിയ മൊഴി പുറത്ത്

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യചർച്ച ഉൾപ്പെടെ തനിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി വി അൻവർ എംഎൽഎയ്ക്കെതിരേ എഡിജിപി എം ആർ അജിത്ത് കുമാർ ഡിജിപി ശെയ്ഖ് ദർവേഷ് സാഹിബിനു നൽകിയ മൊഴി പുറത്ത്. സ്വർണക്കടത്ത് മാഫിയകൾക്കെതിരേ താൻ ശക്തമായി നടപടിയെടുത്തതിന്റെ പകയാണ് അൻവറിനെന്ന് എഡിജിപി മൊഴി നൽകി. തീവ്രവാദ ബന്ധങ്ങൾക്ക് പിറകിലുള്ളവരെ കണ്ടെത്താനും നിയമത്തിൻ്റെ മുന്നിലെത്തിക്കാനും ശ്രമിക്കുന്ന തന്നോടുള്ള പകയാണ് അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ. അൻവറിന് സ്വർണക്കടത്ത്, മയക്കുമരുന്ന്, ലഹരി മാഫിയകൾ തുടങ്ങിയവരാണ് അൻവറിന് പിന്നിലുള്ളത്. ഇവർക്കെതിരെയായിരുന്നു തന്റെ പോരാട്ടം. എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ അൻവർ തനിക്കെതിരെ പ്രതികാരം ചെയ്യുകയാണെന്നും എഡിജിപി ആരോപിച്ചു. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ചാൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും എഡിജിപി

ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എഡിജിപി- ആർഎസ്എസ് നേതാവുമായി നടത്തിയ രഹസ്യചർച്ചയെ കുറിച്ച് ഡിജിപി ഒന്നും ചോദിച്ചിട്ടില്ലെന്നാണ് വിവരം. അജിത്കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങൾ ഡിജിപി ശെയ്ഖ് ദർവേഷ് സാഹിബ മുഖ്യമന്തിയെ നേരിട്ട് ധരിപ്പിക്കുമെന്നാണ് സൂചനകൾ.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *