അട്ടപ്പാടി: അട്ടപ്പാടിയില്‍ വ്യാപകമായി മരം മുറിച്ചു കടത്തുന്നുവെന്ന് പരാതിയുമായി കോഴിക്കൂടം ഊരിലെ ആദിവാസികൾ. ഇതു സംബന്ധിച്ച് പാലക്കാട് കലക്ടര്‍ അന്വേഷണം തുടങ്ങി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വയലൂര്‍ ഭാഗത്ത് റോഡില്‍ മുറിച്ച് മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ആദിവാസികള്‍ക്ക് സാമൂഹിക വനാവകാശ നിയമപ്രകാരം നല്‍കിയ പ്രദേശത്തുനിന്നാണ് മരങ്ങള്‍ മുറിക്കുന്നത്. ഈ പ്രദേശത്തിന്റെ വടക്കും തെക്കും അതിര്‍ത്തി വരടിമലയാണ്. വടക്ക് വയലൂരും പടഞ്ഞാറ് വെങ്കക്കടവുമാണ് അതിരുകള്‍. പഴയകാലത്ത് കോഴിക്കൂടം, വയലൂര്‍ ഊരുകളിലെ ആദിവാസികളുടെ കൊത്തുകാട് ഭൂമികളായിരുന്നു.
ബ്രിട്ടീഷുകാരാണ് ഈ പ്രദേശത്ത് എസ്റ്റേറ്റ് തുടങ്ങിയത്. 1947 ശേഷം ബ്രിട്ടീഷുകാര്‍ എസ്റ്റേറ്റ് ഒഴിഞ്ഞ് പോയി. നിലവില്‍ ഭവാനി പ്രോഡ്യൂസേഴ്‌സ് കമ്ബനിയുടെ എസ്റ്റേറ്റും കഴക്കമ്ബലം എസ്റ്റേറ്റുമെല്ലാം ഇവിടെയുണ്ട്. ഹില്‍ട്ടണ്‍മല, പുതുക്കാട്, പെരിയ ചോല, മേലെ കുറവന്‍പടി, 40 ഏക്കര്‍ എന്നീ എസ്റ്റേറ്റ് ഭാഗങ്ങളില്‍നിന്നാണ് വ്യാപകമായി മരം മുറിച്ച് ലോഡ്കണക്കിന് തടി കടത്തുന്നത്.
മരം മുറിക്കുന്നതിന് അനുമതിയൊന്നും വനംവകുപ്പില്‍ നിന്ന് നില്‍കിയട്ടില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദിവാസികള്‍ക്ക് നല്‍കിയ മറുപടി. വനാവകാശ നിയമ പ്രകാരം വനാവകാശ കമ്മിറ്റികള്‍ ഈ പ്രദേശത്തുണ്ട്. എന്നാല്‍, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്താശയോടെ എസ്റ്റേറ്റ് മനേജര്‍മാരാണ് മരം മുറിച്ച് കടത്തുന്നതെന്നാണ് ആദിവാസികളുടെ ആരോപണം. ഊരുകൂട്ടത്തിന്റെ അനുമതി ഇല്ലാതെ മരം മുറിക്കുന്നത് നിയമവിരുദ്ധമാണെന്നും ആദിവാസികള്‍ ചൂണ്ടിക്കാട്ടുന്നു.