അങ്കിളും വാറ്റാപ്പി’യും എടുത്ത വാടക വീട്; കുലുക്കി സര്‍ബത്ത് വണ്ടിയുമായി കറക്കം, രഹസ്യം പൊളിച്ച്‌ എക്സൈസ്

ഓണം പ്രമാണിച്ച്‌ സംസ്ഥാനമാകെ എക്സൈസിന്റെ കർശന പരിശോധന തുടരുന്നു. ഇതില്‍ കുലുക്കി സർബത്തിന്റെ മറവില്‍ നടന്ന ചാരായ വില്‍പ്പന എക്സൈസിനെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ചാരായം വില്‍ക്കാൻ ശ്രമിച്ച രണ്ട് പേർ എറണാകുളത്താണ് പിടിയിലായത്. 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുമുണ്ട്. ഓണം സ്പെഷ്യല്‍ കുലുക്കി സർബത്ത് എന്നാണ് ബോർഡ്, പക്ഷേ വിറ്റത് ചാരായവും.

തേവക്കലില്‍ വീട് വാടകക്ക് എടുത്തായിരുന്നു ചാരായം വാറ്റിയത്. വീടിന് കാവലായി വിദേശ ഇനം നായ്ക്കളുമുണ്ട്. വെറുതെ ഉണ്ടാക്കിവെക്കലല്ല. ഓ‌ർഡർ അനുസരിച്ച്‌ അപ്പപ്പോള്‍ വാറ്റി നല്‍കുന്നതായിരുന്നു ഇവരുടെ രീതി. മണം പുറത്തുവരാതിരിക്കാൻ സുഗന്ധ വ്യഞ്ജനങ്ങളൊക്കെ കത്തിക്കും. വീട് വാടകക്ക് എടുത്തത് അങ്കിള്‍ എന്ന് വിളിപ്പേരുള്ള പൂക്കാട്ടുപുടി സ്വദേശി സന്തോഷാണ്. ഓർഡർ എടുത്തിരുന്നത് വാറ്റാപ്പി എന്ന് പേരുള്ള കൊല്ലംകുടി മുകള്‍ സ്വദേശി കിരണ്‍ കുമാറും.

വാറ്റാനെത്തിയത് മട്ടാ‍ഞ്ചേരിക്കാരൻ ലൈബിൻ. ഓർഡർ നല്‍കിയ ആളു പറഞ്ഞ സ്ഥലത്ത കിരണ്‍ ഓട്ടോറിക്ഷയില്‍ എത്തും. പണം വാങ്ങി, പരിസരം നിരീക്ഷിച്ച്‌ കുഴപ്പമില്ലെന്ന് ബോധ്യപ്പെട്ടാല്‍ സന്തോഷിന് സിഗ്നല്‍ നല്‍കും. അപ്പോള്‍ തൊട്ടപ്പുറത്ത് നിന്ന് നാടൻ കുലുക്കി സർബത്ത് എന്ന് ബോർഡ് വെച്ച കാറില്‍ നിന്ന് ചാരായം സന്തോഷ് എത്തിക്കും. ഇതായിരുന്നു ഇവരുടെ വില്‍പന രീതി. കഴിഞ്ഞയാഴ്ച അങ്ങാടി മരുന്നിന്റെ മറവില്‍ വ്യാജമ ദ്യം വിറ്റ മൂന്നംഗസംഘം എക്സെൈസ് പിടിയിലായിരുന്നു.

ഇതിന്റെ തുടരന്വേഷണത്തിലാണ് കുലുക്കി സർബത്തിന്റെ മറവില്‍ ചാരായം വില്‍ക്കുന്ന കാര്യം അറി‍ഞ്ഞതും അന്വേഷണം തുടങ്ങിയതും. ഒടുവില്‍ വില്‍പനക്കെത്തിയ രണ്ട് പേരെയും ‌എക്സൈസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. എക്സൈസിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്ത നടപടിയായിരുന്നു. തുടർന്ന് തേവക്കലിലെ വീട്ടില്‍ വിശദമായ റെയ്ഡ് നടത്തി. 20 ലിറ്റർ ചാരായം, 950 ലിറ്റർ വാഷ്, വാറ്റുപകരണങ്ങള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തു. വീടനകത്തും പുറത്തുമായി മൂന്ന് വിദേശ ഇനം നായകളെ അഴിച്ച്‌ വിട്ടിരുന്നതിനാല്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് വീട്ടില്‍ കയറിയത്. ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനകള്‍ ശക്തമായി തുടരുമെന്ന് എക്സൈസ് അറിയിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *