ഉല്ലാസ ബോട്ടുകളെ നിയന്ത്രിക്കും; സര്‍‌വീസ് അനുമതി 11 ബോട്ടുകള്‍ക്ക് മാത്രം

മലപ്പുറം: ഓണവും സ്‌കൂള്‍ അവധിയും ആഘോഷമാക്കാൻ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നത് മുന്നില്‍ കണ്ട് ഉല്ലാസ ബോട്ട് സർവീസുകള്‍ക്ക് കർശന നിയന്ത്രണമേർപ്പെടുത്തി അധികൃതർ. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളോട് മതിയായ രേഖകള്‍ ഹാജരാക്കാൻ മാരിടൈം ബോർഡ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് 11 ബോട്ടുകള്‍ മാത്രമാണ് യഥാവിധി രേഖകള്‍ സമർപ്പിച്ചിട്ടുള്ളത്. ഇവർക്ക് മാത്രമാണ് ഈ ഓണം സീസണില്‍ ഉല്ലാസ ബോട്ട് സർവീസ് നടത്താൻ അനുമതിയുള്ളത്. ഭാരതപുഴയിലും ചാലിയാറിലുമായി ജില്ലയില്‍ വിവിധയിടങ്ങളില്‍ നിരവധി ഉല്ലാസ ബോട്ടുകള്‍ സർവീസ് നടത്തുമ്ബോഴാണ് 11 ബോട്ടുകള്‍ മാത്രം കൃത്യമായ രേഖകള്‍ സമർപ്പിച്ചത്. ഈ ബോട്ടുകള്‍ ഒഴികെയുള്ളവ ഉല്ലാസ യാത്ര നടത്തുന്നുണ്ടോ എന്നത് റവന്യൂ, തദ്ദേശ വകുപ്പ്, പൊലീസ് ഉള്‍പ്പെട്ട പ്രത്യേക സ്ക്വാഡ് കൃത്യമായി പരിശോധിക്കും. അനുവദനീയമായതിലും അധികം പേരെ ബോട്ടില്‍ കയറ്റിയാല്‍ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം. ഓണ സീസണില്‍ ബോട്ട് ജെട്ടികളില്‍ പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നതും ആശ്വാസകരമാണ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

അനധികൃത സർവീസിന് കർശന നടപടി

സാധുവായ രജിസ്‌ട്രേഷനോ സർവേ സർട്ടിഫിക്കറ്റോ ഇൻഷ്വറൻസോ മറ്റ് നിയനാനുസൃത രേഖകളോ കൂടാതെ ബോട്ടുകള്‍ സർവീസ് നടത്താൻ പാടില്ല.
പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കർശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മാരിടൈം ബോർഡ് അധികൃതർ മുന്നറിയിപ്പേകിയിട്ടുണ്ട്.
എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടോ എന്നുള്ളത് ബോട്ട് ജീവനക്കാരും ബോട്ട് ഉടമസ്ഥനും ഉറപ്പുവരുത്തേണ്ടതാണെന്ന് ബേപ്പൂർ സീനിയർ പോർട്ട് കണ്‍സർവേറ്റർ അറിയിച്ചു.
2023 മേയ് ഏഴിന് താനൂർ ബീച്ചില്‍ ഉല്ലാസ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലൈസൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സർവീസ് നടത്തിയ ബോട്ടാണ് ദുരന്തത്തിന് വഴിവച്ചത്. സംസ്ഥാന മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *