കോഴിക്കോട്ടെ സ്കൂളിൽ വിദ്യാർഥിനികൾക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം

കോഴിക്കോട് ജില്ലയിലെ അനാഥാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂളിലെ വിദ്യാർഥിനികൾക്ക് നേരെ അധ്യാപകന്റെ
ലൈംഗികാതിക്രമം. 10നും 12നും ഇടയിൽ പ്രായമുള്ള 10 വിദ്യാർഥിനികളാണ് അധ്യാപനെതിരെ പരാതി നൽകിയത്.

അതിനിടെ പരാതി ഒത്തുതീർപ്പാക്കാൻ
അധ്യാപകനുമായി ബന്ധപ്പെട്ടവർ നീക്കം നടത്തുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
സ്കൂളിലെ പ്രധാനാധ്യാപകനും അനാഥാലയം മാനേജ്മെന്റിനും വിദ്യാർഥിനികൾ ആദ്യം പരാതി നൽകിയിരുന്നു. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലടക്കം അധ്യാപകൻ സ്പർശിക്കുന്നതായി പരാതിയിലുണ്ട്.

എന്നാൽ വിദ്യാർഥികൾ പരാതി നൽകിയിട്ടും ഇക്കാര്യം പോലീസിനെയോ ശിശു ക്ഷേമ സമിതിയെയോ അറിയിക്കാൻ സ്ഥാപനം തയാറായില്ലെന്നും ആക്ഷേപമുണ്ട്. തുടർന്ന് രക്ഷിതാക്കൾ ഇടപെട്ടതോടെയാണ്
കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.കുട്ടികളുടെ മൊഴിയെടുത്ത് തുടർനടപടികളിലേക്ക് കടക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *