സംസ്ഥാനതല വയോജന ദിനാഘോഷം ഒൿടോബർ ഒന്നിന് ചൊവ്വാഴ്ച തിരൂരിൽ

വേങ്ങര: സംസ്ഥാനത്തെ ഒട്ടനവധി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന വയോജനങ്ങളുടെ കൂട്ടായ്മയായ സായം പ്രഭാ ഹോമിന്റെ സംസ്ഥാനതല ദിനാഘോഷവും അവാർഡ് വിതരണവും അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ ഒന്നിന് ചൊവ്വാഴ്ച രാവിലെ 9:00 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ തിരൂർ വാഗൺ ഡ്രാഗജി ഹാളിൽ നടക്കും.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

സംസ്ഥാന മന്ത്രിമാരായ ഡോക്ടർ ആർ ബിന്ദു, വി അബ്ദുറഹിമാൻ, അബ്ദുസമദ് സമദാനി എംപി, കുറുക്കോളി മൊയ്തീൻ എം എൽ എ, മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

ഈ വർഷത്തെ സംസ്ഥാന ഗവൺമെന്റിന്റെ വയോജന അവാർഡുകൾ വേങ്ങര പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സായംപ്രഭാ ഹോമിനാണ് ലഭിച്ചത്.വലിയ സന്തോഷത്തിന്റെ നിറവിലാണ് സായംപ്രഭ ഹോം വേങ്ങര പഞ്ചായത്ത് പ്രവർത്തകർ.

തിരൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ വേങ്ങരയിലെ എല്ലാ സായം പ്രഭാ പ്രവർത്തകരും ചൊവ്വാഴ്ച രാവിലെ 8:30 ന് വേങ്ങര പഞ്ചായത്ത് ഓഫീസ് പരിസരത്ത് നി ന്ന് പുറപ്പെടുന്ന വേങ്ങര പഞ്ചായത്ത് ഏർപ്പെടുത്തിയ പ്രത്യേക ബസ്സിൽ കയറണമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ അറിയിച്ചു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *