മേലാറ്റൂർ: 70ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗത്തില്‍ തുടർച്ചയായി രണ്ടാം തവണയും ആലപ്പുഴ സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ജേതാക്കളായപ്പോള്‍ മലപ്പുറത്തിന് അഭിമാനമായി മേലാറ്റൂർ സ്വദേശിനി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പാതിരിക്കോട് സ്വദേശിയായ ഗൗരിനന്ദ ഉള്‍പ്പെടുന്ന ടീം ദേവസ് വള്ളത്തില്‍ തുഴയെറിഞ്ഞ് 05.41.44 മിനിറ്റില്‍ ഒന്നാമതെത്തിയാണ് കപ്പ് നേടിയത്. കായലും വള്ളംകളിയും ഇല്ലാത്ത മേലാറ്റൂരില്‍നിന്നും ഒരു പെണ്‍കുട്ടി ആലപ്പുഴയില്‍ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലോത്സവമായ നെഹ്റു ട്രോഫി വള്ളം കളിയില്‍ പങ്കെടുത്ത് സുവർണ നേട്ടം കൊയ്തത് ജില്ലക്ക് തന്നെ അഭിമാനമായി. കഴിഞ്ഞ വർഷവും ഗൗരിനന്ദ ഉള്‍പ്പെട്ട സായി ടീം തന്നെയാണ് ഒന്നാം സ്ഥാനം നേടിയത്. ആലപ്പുഴ സായിയില്‍ റോവിങ് വിഭാഗത്തില്‍ 2022 മുതല്‍ പരിശീലനം നടത്തുന്ന ഗൗരിനന്ദ ദേശീയ തലത്തില്‍ കേരളത്തിനായി സ്വർണം, വെള്ളി, വെങ്കല മെഡലുകള്‍ നേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം മലേഷ്യയില്‍ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പില്‍ രാജ്യത്തിനായി രണ്ട് സ്വർണമെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസ്.എസില്‍ പ്ലസ്ടു വിദ്യാർഥിനിയായ ഗൗരിനന്ദ മേലാറ്റൂർ പാതിരിക്കോട് സ്വദേശി കണ്ടമംഗലത്ത് ശിവപ്രകാശ് -ദീപ്തി ദമ്പതികളുടെ മകളാണ്