പണ്ട് ട്രെയിന്‍ കടന്നു പോകുമ്പോള്‍ പാളത്തില്‍ നാണയം വച്ച ശേഷം ട്രെയിന്‍ അതില്‍ കയറുന്നതു നോക്കിനിന്ന ബാല്യകാലമായിരിക്കും പലരുടേതും. എന്നാല്‍, ഇന്നു പാളത്തില്‍ വയ്ക്കുന്ന ചെറിയ നാണയത്തുട്ടകള്‍ പോലും അനേകം യാത്രക്കാരുടെ ജീവന് ഭീഷണി ഉണ്ടാക്കുന്നതാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ട്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പക്ഷേ, ഒരു കൂട്ടരാകട്ടെ പാളത്തില്‍ വയ്ക്കുന്നത് കോണ്‍ക്രീറ്റ് സ്ലാബുകളും കരിങ്കല്ലുമൊക്കെയാണ്. ഇത്തരത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ നടത്തുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഓടുന്ന ട്രെയിന് നേരെ കല്ലെറിയുന്നതും യാത്രക്കാര്‍ക്കു പരുക്കു പറ്റുന്നതും പതിവാണ്. കേരളത്തിലും ഇതെല്ലാം നടക്കുന്നു എന്നതാണ് ഏറെ ദുഃഖകരം. വന്ദേഭാരത് ഉള്‍പ്പടെയുള്ളവയുടെ ചില്ല് എറിഞ്ഞു പൊട്ടിക്കുന്ന സംഭവങ്ങാണ് മുമ്പുണ്ടായിട്ടുള്ളത്.
ഇപ്പോള്‍ ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് റെയില്‍വേ ബോധവല്‍ക്കരണ കാമ്ബയിനുമായി എത്തുകയാണ്. ട്രെയിനുകള്‍ക്കു നേരെയുണ്ടാകുന്ന കല്ലേറ്, റെയില്‍പ്പാളങ്ങളില്‍ കല്ലുകളും മറ്റും വച്ച് സൃഷ്ടിക്കുന്ന അപകടങ്ങള്‍, റെയില്‍വേ ലൈന്‍ മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള ബോധവല്‍ക്കരണമാണ് ഈ ക്യാമ്ബയിന്റെ ഉദ്ദേശം.
ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങള്‍ ജനങ്ങളെ അറിയിക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ട്രെയിനുകള്‍ക്കു നേരെ കല്ലെറിയുന്നതും ട്രാക്കില്‍ തടസം സൃഷ്ടിക്കുന്നതും ജാമ്യം ലഭിക്കാത്ത ഗുരുതര കുറ്റമാണ്. റെയില്‍വേ നിയമം 152,153, 154 വകുപ്പു പ്രകാരവും ഭാരതീയ ന്യായ സംഹിത 118, 121 വകുപ്പു പ്രകാരവും ശക്ഷാര്‍ഹമാണ്.
ഒക്ടോബര്‍ ഏഴുവരെ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും നടക്കുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ ക്ലാസുകള്‍, നാടകപ്രദര്‍ശനം, ഗാനം, പോസ്റ്റര്‍ വിതരണം ചെയ്യല്‍ എന്നിവ ഉണ്ടായിരിക്കും. റെയില്‍വേ പാതകള്‍ക്ക് സമീപമുള്ള സ്‌കൂളുകള്‍, ട്രെയിന്‍ തട്ടി അപകടമുണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട്സ്പോട്ട് മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാകും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഇതോടൊപ്പം ഇത്തം സഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 112, 139 എന്നീ നമ്പറില്‍ വിളിച്ചു കേരളാ റെയില്‍വേ പോലീസിനെയും റെയില്‍വേ സംരക്ഷണ സേനയെയും അറിയിക്കാം.