ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്തു. ഓംപ്രകാശുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹത്തെ കണ്ടതായി ഓർക്കുന്നില്ലെന്നും പ്രയാഗ മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഹോട്ടലില്‍ എത്തിയത് സുഹൃത്തുക്കളെ കാണാനാണെന്നും വാർത്ത കണ്ടപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് മനസ്സിലാക്കുന്നതെന്നും അവർ പറഞ്ഞു. അവിടെ പാർട്ടി ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രയാഗ വ്യക്തമാക്കി. പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട് എന്നും പ്രയാഗ പറഞ്ഞു. വീണ്ടും ഹാജരാകണമെന്ന് തല്ക്കാലം പോലീസ് ആവശ്യപ്പെട്ടിട്ടില്ല എന്നും നടി അറിയിച്ചു. വിഷയത്തില്‍ തനിക്കെതിരെ ധാരാളം വ്യാജ വാർത്തകള്‍ വരുന്നുണ്ടെന്നും ഇതെല്ലാം താൻ കാണുന്നുണ്ടെന്നും പ്രയാഗ പറഞ്ഞു.
എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് പ്രയാഗ ഹാജരായത്. പ്രയാഗയ്ക്ക് ഒപ്പം നടൻ സാബു മോനുമുണ്ട്.പ്രയാഗയ്ക്ക് നിയമസഹായവുമായി വന്നതാണെന്ന്
സാബുമോൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.