ചൂരൽമല ദുരന്തം: 101 ആധാര പതിപ്പുകൾ സൗജന്യമായി നൽകി

തിരുവനന്തപുരം: ചൂരൽമല ദുരന്തത്തിൽ ഭൂമിയുടെ രേഖകൾ നഷ്ടപ്പെട്ടവർക്ക് നിലവിൽ 101 ആധാര പതിപ്പുകൾ സൗജന്യമായി നൽകിയെന്ന് മന്ത്രി കെ. രാജൻ. രേഖകൾ ലഭ്യമാക്കുന്നതിനായി രജിസ്ട്രേഷൻ വകുപ്പ് മുഖേന നോഡൽ ഓഫീസറെ നിയമിക്കുകയും സംബന്ധമായി ദുരിതബാധിതരുടെ പരാതികൾ കേൾക്കുന്നതിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിതരായ മുഴുവ പേർക്കും നഷ്ടപ്പെട്ട റവന്യൂ ഭൂരേഖകൾ ലഭ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവെന്നും എ.പി. അനിൽകുമാറിനെ നിയമസഭയിൽ മന്ത്രി രേഖാമൂലം അറിയിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *