ഇൻസ്റ്റഗ്രാം വഴി പരിചയം; യുവാവിനെ കാണാൻ പതിനഞ്ചുകാരി വിജയവാഡയില്‍, പീഡനം: 21കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : കോലഞ്ചേരിയില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ വെസ്റ്റ് ചമ്ബാരൻ സ്വദേശി ചന്ദൻ കുമാറിനെ (21) പുത്തൻകുരിശ് പൊലീസ് പിടികൂടി. പെണ്‍കുട്ടിയെ കഴിഞ്ഞ നാലാം തീയതി മുതല്‍ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വിജയവാഡയില്‍ നിന്ന് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ വിജയവാഡയില്‍ നിന്നുമാണ് യുവാവിനൊപ്പം കണ്ടെത്തിയത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ യുവാവ് വിജയവാഡയില്‍ എത്തിക്കുകയായിരുന്നു. എറണാകുളത്തേക്ക് ബസില്‍ പോയ പെണ്‍കുട്ടി അവിടെ നിന്ന് തനിച്ച്‌ ട്രെയിനില്‍ യാത്ര ചെയ്ത് വിജയവാഡയില്‍ എത്തിച്ചേർന്നു. യാത്രയില്‍ പെണ്‍കുട്ടി സഹയാത്രക്കാരുടെ മൊബൈലിലാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നത്. യുവാവിന്‍റെ നിർദേശ പ്രകാരം ഫോണ്‍ വീട്ടില്‍വച്ചാണ് പെണ്‍കുട്ടി പോയത്. പൊലീസ് കണ്ടുപിടിക്കാതിരിക്കാനായിരുന്നു ഇത്. പൊലീസ് യുവാവിന്‍റെ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഒളിവില്‍ പാർപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്. വാടക വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി ഉപദ്രവിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *