ഹലാല്‍ ലേബലുള്ള മാംസം കയറ്റുമതി ചെയ്യല്‍ ; നിബന്ധനകള്‍ ഏര്‍പ്പെടുത്തി

ചിലയിനം മാംസങ്ങള്‍ കയറ്റുമതി ചെയ്യാൻ ഇനി സ്വകാര്യ ഏജൻസികളുടെ ഹലാല്‍ സർട്ടിഫിക്കറ്റ് മാത്രം പോര, പകരം കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങി. ഇസ്ലാം മതനിബന്ധനകള്‍ പാലിക്കുന്നുണ്ടെന്നതിന്റെ ലേബലാണ് ഹലാല്‍ ലേബല്‍. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ക്വാളിറ്റി കൗണ്‍സില്‍ ഒഫ് ഇന്ത്യയാണ് (ക്യുസിഐ) സർട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ മാസം 16 മുതല്‍ ഈ നിബന്ധന ബാധകമാകും. നിലവില്‍ ഹലാല്‍ സർട്ടിഫിക്കറ്റ് സ്വകാര്യ ഏജൻസികളാണ് നല്‍കുന്നത്. ചെന്നൈ ആസ്ഥാനമായ ഹലാല്‍ ഇന്ത്യ ലിമിറ്റഡ്, ഡല്‍ഹിയിലെ ജമീയത്ത് ഉലമ ഹലാല്‍ ട്രസ്റ്റ് എന്നിവയാണ് മുൻനിരക്കാർ.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

യുഎഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ അടക്കം 15 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ഇത് ആവശ്യമാണ്.
പോത്ത്, കാള, ആട്, ചെമ്മരിയാട് എന്നിവയുടെ മാംസവും സംസ്കരിച്ച മാംസവും ഹലാല്‍ മുദ്രയോടെ കയറ്റുമതി ചെയ്യാൻ പുതിയ നിബന്ധന പാലിക്കണം. ഏജൻസികള്‍ മുഖേനയുള്ള അപേക്ഷകളും ക്യുസിഐയില്‍ എത്തും. ബംഗ്ലാദേശ്, ഇൻഡോനേഷ്യ, ഇറാൻ, ഇറാഖ്, മലേഷ്യ, ജോർദാൻ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തുർക്കി എന്നീ രാജ്യങ്ങളിലേക്കും ഹലാല്‍ ഇറച്ചി കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് സർക്കാർ സർട്ടിഫിക്കേഷൻ അവശ്യമില്ല. സർട്ടിഫിക്കേഷൻ നടപടികള്‍ ഏകോപിപ്പിച്ച്‌ കയറ്റുമതി നടപടികള്‍ സുഗമമാക്കാനുമാണ് പുതിയ തീരുമാനം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *